കോവീഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം; പൊലീസ് കേസെടുത്തു




പാലക്കാട്: ചിറ്റൂര്‍ തത്തമംഗലത്ത് കോവീഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം നടത്തി. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായാണ് നാല്പത്തിയഞ്ച് കുതിരകളെ പങ്കെടുപ്പിച്ച് കുതിരയോട്ടം നടത്തിയത്. 

ആള്‍ക്കൂട്ടം ഉണ്ടാകും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഒരു കുതിര ഇതിനിടയിൽ ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടമുണ്ടാക്കി. ഒരു കുതിരയെ വച്ച് ചടങ്ങു നടത്താൻ ആണ് പോലീസ് അനുവാദം നൽകിയത്, എന്നാൽ മുഴുവൻ കുതിരകളെയും സംഘാടകർ പങ്കെടുപ്പിക്കുകയായിരുന്നു.


Previous Post Next Post