സാമ്പത്തിക ഞെരുക്കം പ്രശ്നമല്ല; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളം വർധിപ്പിച്ചു



തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നതിനിടയിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളം വർധിപ്പിച്ച് ഉത്തരവായി. 

ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിനു പിന്നാലെ മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ചീഫ് വിപ്പിന്റേയും പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളമാണ് വർധിപ്പിച്ചത്. 

2019 ജൂലായ്‌ ഒന്നു മുതൽ മുൻകാല പ്രാബല്യവും നൽകി. കുടിശ്ശിക ഏപ്രിൽമാസത്തെ ശമ്പളത്തോടൊപ്പം നൽകാനാണ് ഉത്തരവ്.

 വർധനവ് ഇങ്ങനെ:-
 പഴയ സ്കെയിൽ ബ്രായ്ക്കറ്റിൽ* 

പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി-107800-160000(77400-115200).
 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി-63700-123700(45800-89000).
പേഴ്‌സണൽ അസിസ്റ്റന്റ്, അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്-50200-105300(35700-75600).
അസിസ്റ്റന്റ്, ക്ലാർക്ക്(ബിരുദം), കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഉന്നത യോഗ്യത)-37400-79000(26500-56700).
 അസിസ്റ്റന്റ്, ക്ലാർക്ക്, കംപ്യൂട്ടർ അസിസ്റ്റന്റ്-31100-66800(22200-48000), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്-27900-63700(20000-45800)
ഡ്രൈവർ-35600-75400(25200-54000). ഓഫീസ് അറ്റൻഡന്റ്, പാചകക്കാരൻ 23000-50200(16500-35700).


أحدث أقدم