കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
കോട്ടയം അക്ഷരശ്ലോക രംഗം സ്ഥാപകനായ എം ആർ ഈ രംഗത്ത് നിരവധി ശിഷ്യസാമ്പത്തിനുടമയാണ്.
കവിയൂർ അക്ഷരശ്ലോക പഠന കളരി പ്രിൻസിപ്പൽ ആയ എം ആർ, കോട്ടയം തിരുനക്കര ക്ഷേത്രോത്സവത്തിലാണ് അവസാനമായി അക്ഷരശ്ലോക സദസിനു നേതൃത്വം നൽകിയത്.
ഗ്രന്ഥകാരൻ, കവി എന്നി നിലകളിലും ശോഭിച്ചിരുന്നു. സംസ്കാരം ഞായറാഴ്ച ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.