യുപി ; ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബാലറ്റ് ബോക്സ് മോഷ്ടിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍.
ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ആഗ്ര റൂറല്‍ മണ്ഡലത്തിലാണ് ബാലറ്റ് ബോക്സുകള്‍ മോഷണം പോയത്. റിഹാവാലി ഗ്രാമത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രണ്ട് ബാലറ്റ് ബോക്സുള്‍ മോഷണം പോയതായും മോഷ്ടാക്കളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളുടെ അണികൾ തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് ബാലറ്റ് ബോക്സ് മോഷണം പോയത്. സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൂത്തില്‍ റീ-ഇലക്ഷന്‍ നടത്തുന്നതിന് ആവശ്യപ്പെടുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ജില്ലാ മജിസ്ട്രേറ്റ് പ്രഭു നാരായണ്‍ സിങ് പറഞ്ഞു.
വ്യാഴാഴ്ചയാണ് 18 ജില്ലകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഉത്തര്‍പ്രദേശില്‍ ആരംഭിച്ചത്. ഉപയോഗിച്ച ബാലറ്റ് പേപ്പറുകളാണ് മോഷണം പോയത്. 3.33 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് 2.21 സീറ്റുകളിലേക്ക് മത്സരിക്കുന്നത്. നാല് ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം 19ന് നടക്കും. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.