ക്ഷേത്ര മുറ്റത്തുവച്ച് പാമ്പാടി സുന്ദരൻ ‌ ആനയുടെ നെറ്റിക്ക് പാപ്പാൻ്റെ തല്ല്; നിയമ നടപടിയുമായി വനം വകുപ്പ് പാപ്പാൻ ഒളിവിൽ





എഴുന്നെള്ളിപ്പ് കഴിഞ്ഞ് നെറ്റിപ്പട്ടം അഴിച്ച ശേഷം ക്ഷേത്ര മുറ്റത്തുവച്ച് ആനയുടെ നെറ്റിക്ക് വടികൊണ്ട് പാപ്പാൻ്റെ വക തല്ല്. തല്ലുന്നതിൻ്റെ വീഡിയോ പ്രചരിച്ചതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. തൊട്ടിപ്പാൾ ക്ഷേത്രത്തിൽ മാർച്ച് 25നാണ് സംഭവം. കോട്ടയം പാമ്പാടി (  മൂടൻ കല്ലുങ്കൽ ) സ്വദേശിയുടെ പാമ്പാടി സുന്ദരൻ എന്ന ആനക്കാണ് മർദനമേറ്റത്. സംഭവത്തെ തുടർന്ന് ഒന്നാം പാപ്പാൻ ഒളിവിൽ പോയി.



أحدث أقدم