രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ഡൗൺ പ്രഖ്യാപിക്കില്ല; നിർമല സീതാരാമൻ




ന്യൂഡൽഹി : രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഇനിയൊരു ലോക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കേന്ദ്രസർക്കാരിന് ആഗ്രഹമില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു.

വാക്സിനേഷനും പരിശോധനയും സമാനമായിട്ടുള്ള രീതിയിൽ രോഗ വ്യാപനത്തെ തടയുന്നതിന് വേണ്ടി അതിധ്രുത ഗതിയിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.



أحدث أقدم