പാറത്തോട് - കൊവിഡ് വ്യാപനം അതിരൂഷമായ സാഹചര്യത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ ആരംഭിക്കണമെന്ന് ഐ എൻ റ്റി യു സി പാറത്തോട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പത്തൊൻപത് വാർഡുകളിൽ 16 എണ്ണം കണ്ടെയ്ൻ്റ്മെൻ്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ ഭരണസമിതി തുടങ്ങിയ സിഎഫ് എൽ റ്റി സെൻറർ എത്രയും വേഗം പ്രവർത്തനം തുടങ്ങണമെന്നും അധികൃതരെ അറിയിച്ചു.ദിലീപ് ബാബു അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്ര സ്ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങും പള്ളി - ബെന്നി പമ്പാടി - അബു പാറത്തോട് എന്നിവർ പങ്കെടുത്തു.
പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി
ജോവാൻ മധുമല
0
Tags
Top Stories