ലോക്ക്ഡൗണ്‍ സമയത്തെ തന്റെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച്‌ മോഹൻലാൽ

ലോക്ക്ഡൗണ്‍ സമയത്തെ തന്റെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച്‌  മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

താനും കുടുംബവും വീട്ടിലെ ആവശ്യങ്ങള്‍ക്ക് 15 സെൻ്റിലെ ഭൂമിയിലെ ഈ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടന്‍ പറഞ്ഞു. 
തോട്ടത്തിലെ പച്ചക്കറികള്‍ നനയ്ക്കുന്നതും സഹായിക്കൊപ്പം നിന്ന് ഫലങ്ങള്‍ പറിക്കുന്നതും വീഡിയോയില്‍ കാണാം.
എറണാകുളത്തെ എളമക്കരയില്‍ ഉള്ള എന്റെ വീടിന് ചുറ്റുമുള്ള ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങള്‍ക്ക് വേണ്ടുന്ന പച്ചക്കറികള്‍ ഞങ്ങള്‍ ഉണ്ടാക്കി എടുക്കുന്നത്..
സ്ഥലം ഇല്ലാത്തവര്‍ക്ക് ടെറസിന് മുകളില്‍ ഉണ്ടാക്കി എടുക്കാം. ഞാന്‍ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.-  ലാൽ പറഞ്ഞു.

വീഡിയോ മോഹൻലാൽ ആരാധകർ ഇതിനകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കൊണ്ടാണ് വീഡിയോ വൈറലായത്.

أحدث أقدم