ആലപ്പുഴ : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നൽകിയില്ലെന്ന് ആരോപിച്ച് ആനപ്രേമികൾ പ്രതിഷേധിച്ചു.അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രതിഷേധം നടക്കുന്നു.പ്രതിഷേധക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ തടഞ്ഞു.
അന്വേഷണം പ്രഖ്യാപിക്കാതെ ആനയെ സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് ആനപ്രേമികളുടെ നിലപാട്. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.