പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റിട്ടു; യുവാവ് അറസ്റ്റില്‍



കോഴിക്കോട്: പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട യുവാവ അറസ്റ്റിലായി. പയിമ്ബ്ര ഗോവിന്ദപുരിയില്‍ പ്രജിലേഷ് (34) ആണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്.
'പോലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കള്‍ പുറത്തിറങ്ങും വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അതല്ലാതെ അതൊരു വഴിയും ഇല്ല.' എന്നായിരുന്നു ഇയാളുടെ കമന്റ്.
ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ചേവായൂര്‍ എസ്.ഐ. കെ.കെ. സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍ പാലത്ത്, എ.എസ്.ഐ. പി. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
أحدث أقدم