കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ പ്രാദേശിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊച്ചി കോർപറേഷനിലെ അഞ്ച് വാർഡുകളിലും ലോക്ക് ഡൗൺ ബാധകമാണ്.
ബുധനാഴ്ച വൈകുന്നേരം ആറ് മണി മുതൽ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. കൊച്ചി കോർപറേഷനിലെ 8, 22, 27, 26, 60 ഡിവിഷനുകളിലാണ് ലോക്ക് ഡൗൺ. എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകൾ അടച്ചിടും.