ബോധ്യമാകാത്തവര്‍ക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മല്‍സരത്തെക്കുറിച്ച് പാടി നടക്കാം’; വാക്‌സിന്‍ വിഷയത്തില്‍ വി മുരളീധരന്‍



തിരുവനന്തപുരം: വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. അനാരോഗ്യകരമായ മല്‍സരമല്ല, ക്രിയാത്മകവും കാര്യക്ഷമവും സുതാര്യവുമായ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പിക്കുന്ന ആരോഗ്യകരമായ മല്‍സരമാണ് കേന്ദ്രനയം മൂലം ഉണ്ടാവുക. മാനദണ്ഡങ്ങള്‍ ഇനിയും ബോധ്യപ്പെടാത്തവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക. എന്നിട്ടും ബോധ്യമാകാത്തവര്‍ക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മല്‍സരത്തെക്കുറിച്ച് പാടി നടക്കാമെന്നും മുരളീധരന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.


പോസ്റ്റ് വായിക്കാം

മെയ് ഒന്നു മുതല്‍ സംസ്ഥാനങ്ങള്‍ക്കുള്ള സൗജന്യ വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട് …

വാക്‌സിന്‍ വിതരണത്തിലെ കാര്യക്ഷമത തന്നെയാണ് അടിസ്ഥാന മാനദണ്ഡം….
ഭരണതലത്തിലെ വേഗവും ശരാശരി ഉപയോഗവും വിലയിരുത്തപ്പെടും…

കോവിഡ് വ്യാപനത്തോതാണ് മറ്റൊരു മാനദണ്ഡം…
വാക്‌സിന്‍ പാഴാക്കുന്നത് പ്രതികൂലഘടകമാവും…

ഇവയുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടിത്തന്നെ ഓരോ സംസ്ഥാനങ്ങളെയും അവര്‍ക്ക് എത്ര ഡോസ് ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്യും…
ഇക്കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് പറഞ്ഞതാണ്.

അനാരോഗ്യകരമായ മല്‍സരമല്ല, ക്രിയാത്മകവും കാര്യക്ഷമവും സുതാര്യവുമായ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പിക്കുന്ന ആരോഗ്യകരമായ മല്‍സരമാണ് കേന്ദ്രനയം മൂലം ഉണ്ടാവുക…

മാനദണ്ഡങ്ങള്‍ ഇനിയും ബോധ്യപ്പെടാത്തവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക….

എന്നിട്ടും ബോധ്യമാകാത്തവര്‍ക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മല്‍സരത്തെക്കുറിച്ച് പാടി നടക്കാം……

أحدث أقدم