കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് മേയര്‍ ടിഒ മോഹനന്‍. പെരിങ്ങത്തൂരില്‍ സിപിഐഎം ഓഫീസുകള്‍ തീവച്ച് നശിപ്പിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടിയാണ് മേയറുടെ ഇടപെടലെന്നാണ് ആരോപണം.
പ്രതികളെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മോഹനന്റെ ഭീഷണിപ്പെടുത്തല്‍. പ്രതികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ഡോക്ടറെയും മോഹനന്‍ ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസിനോട് മേയര്‍ കയര്‍ത്ത് സംസാരിച്ചത്.
മോഹനന്‍ പറഞ്ഞത് ഇങ്ങനെ: നിങ്ങളോട് സംസാരിക്കാന്‍ ആര് പറഞ്ഞു. നിങ്ങള് നിങ്ങളുടെ പണി നോക്ക്. നിങ്ങള്‍ സംസാരിക്കേണ്ട. നിങ്ങളുടെ കസ്റ്റഡിയിലുള്ള ആളാണെങ്കില്‍ എന്താണ്. നീ ആരോടാണ് സംസാരിക്കുന്നത്. നീ നോക്കിയാല്‍ മതി, സംസാരിക്കേണ്ട. ഡോക്ടറോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഇടപെടേണ്ട.
അതേസമയം, തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയാണിതെന്നും അവരെ സംരക്ഷിക്കള്‍ തങ്ങളുടെ ജോലിയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ തുടര്‍ന്നും മോഹനന്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുന്നത് തുടരുകയായിരുന്നു.