കോവിഡ് : ഇന്ന് സർവ്വകക്ഷി യോഗം




തിരുവനന്തപുരം : കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ച​​​ര്‍​​​ച്ച ചെ​​​യ്യാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ വി​​​ളി​​​ച്ച സ​​​ര്‍​​​വ​​​ക​​​ക്ഷി യോ​​​ഗം ഇ​​​ന്നു ചേ​​​രും.

 സ​​​മ്പൂര്‍​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍ ഒ​​​ഴി​​​വാ​​​ക്കി ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ കൊ​​​ണ്ടുവ​​​രാ​​​നാ​​​ണു സ​​​ര്‍​​​ക്കാ​​​ര്‍ ആ​​​ലോ​​​ച​​ന. എ​​​ന്നാ​​​ല്‍, രോ​​​ഗ​​​വ്യാ​​​പ​​​നം കൂ​​​ടി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മൈ​​​ക്രോ ലോ​​​ക്ക്ഡൗ​​​ണ്‍ തു​​​ട​​​ര്‍​​​ന്നേ​​​ക്കും.
വാ​​​രാ​​​ന്ത്യ അ​​​ട​​​ച്ചി​​​ടല്‍ അ​​​ടു​​​ത്തയാ​​​ഴ്ച​​​യും തു​​​ട​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത. ഇ​​​ന്ന​​​ലെ​​​യും ശ​​​നി​​​യാ​​​ഴ്ച​​​യു​​​മാ​​​യി ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ര്‍​​​ഫ്യൂ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നാ​​​ണു സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. അ​​​ടു​​​ത്തയാ​​​ഴ്ച​​​യും തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണു സ​​​ര്‍​​​ക്കാ​​​ര്‍ നി​​​ല​​​പാ​​​ട്.
എ​​​ന്നാ​​​ല്‍, അ​​​ടു​​​ത്ത ഞാ​​​യ​​​റാ​​​ഴ്ച നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് നി​​​ര്‍​​​ണാ​​​യ​​​ക​​​മാ​​​കും. വിഷയം കോടതിയുടെ പരിഗണനയിലും ഉണ്ട്.


Previous Post Next Post