സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ ആലോചന. എന്നാല്‍, രോഗവ്യാപനം കൂടിയ മേഖലകളില്‍ മൈക്രോ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും.
വാരാന്ത്യ അടച്ചിടല്‍ അടുത്തയാഴ്ചയും തുടരാനാണു സാധ്യത. ഇന്നലെയും ശനിയാഴ്ചയുമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വിജയമാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. അടുത്തയാഴ്ചയും തുടരണമെന്നാണു സര്‍ക്കാര്‍ നിലപാട്.
എന്നാല്‍, അടുത്ത ഞായറാഴ്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് നിര്‍ണായകമാകും. വിഷയം കോടതിയുടെ പരിഗണനയിലും ഉണ്ട്.