വെഞ്ഞാറമൂട്: തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു.
വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൻ സ്വദേശി അരുൺ (21) ആണ് കഴക്കൂട്ടം എസ് ഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ടത്. കഴുക്കൂട്ടം സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. കൂട്ടുപ്രതിയായ വലിയകട്ടയ്ക്കാൽ സ്വദേശിയായ യുവാവിനെ അന്വേക്ഷിച്ച് എത്തുമ്പോഴായിരുന്നു സംഭവം.
ഇന്നലെ വൈകിട്ട് വലിയ കട്ടയ്ക്കാൽ മുക്കുന്നൂർ കുഴിവിള കോളനിയിൽ എത്തി കൂട്ടുപ്രതിയെ അന്വേക്ഷിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായി