തിരുവല്ല : മാർത്തോമ വലിയ മെത്രാപ്പോലീത്താക്ക് കോവിഡ് നെഗറ്റീവ് ആണന്ന് പരിശോധന ഫലം. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് കോവിഡ് നെഗറ്റീവ് ആണെന്ന ആശ്വാസ വിവരം ലഭിച്ചത്.
103 വയസുകാരനായ തിരുമേനിക്ക് ഇന്നലെ നേരിയ ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവിടെ നടത്തിയ ടെസ്റ്റുകളിലാണ് കോവിഡ് നെഗറ്റീവ് ആണന്ന് ഉറപ്പിച്ചത്.
തിരുമേനി ആശുപത്രിയിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണന്നും, അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും സഭാ അധികൃതർ അറിയിച്ചു.