പൊലീസ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

 
തിരുവനന്തപുരം:പൊലീസ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞിരംകുളം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഇയാള്‍ അവധിയിലായിരുന്നു. ആറു ദിവസമായി ഷിബുവിനെ പുറത്തു കാണാതായതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ 10 വര്‍ഷമായി ഷിബു ഭാര്യയുമായി അകന്നു താമസിക്കുകയായിരുന്നു.ഷിബുവിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിന് വിവരം നല്‍കി.നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Previous Post Next Post