തൃശൂർ പൂരത്തിന് പരിസമാപ്തി പൂരപ്പറമ്പിലെ ആല്‍മര കൊമ്പ് വീണുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതോടെ പകല്‍പൂരം ചടങ്ങുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ പൂരത്തിനു സമാപനമായി. പാറമേക്കാവ്, തിരുവമ്ബാടി ഭഗവതിമാര്‍ രാവിലെയോടെ ഉപചാരം ചൊല്ലി പിരിഞ്ഞു. സാധാരണ നിലയില്‍ ഉച്ചയോടെയാണ് പൂരം സമാപിക്കുക.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു വിഭാഗവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി. പകല്‍പ്പൂരം ചടങ്ങ് മാത്രമായി പൂർത്തിയാക്കി ഈ വർഷത്തെ പൂരത്തിന് സമാപനം കുറിച്ചു.