കോട്ടയം: ആസ്‌ട്രേലിയയില്‍ താമസിക്കുന്ന എട്ടാം ക്ലാസ് മലയാളി വിദ്യാര്‍ത്ഥിയുടെ നോവല്‍ ആമസോണ്‍ പുറത്തിറക്കി.
കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീകുമാറിന്റേയും വടവാതൂര്‍ സ്വദേശി ശ്രീജയുടേയും മൂത്ത മകന്‍ കശ്യപ് ശ്രീകുമാറിന്റെ ലോഹ യുഗം ('The Metal Era) എന്ന നോവലാണ് പുറത്തിറക്കിയത്.
34 അധ്യായങ്ങളിലായി 210 പേജുകളുള്ള നോവല്‍ കാല്‍പ്പനികതയിലും ഭാവനയിലും പുതിയതലങ്ങള്‍ കണ്ടെത്തുന്ന സാങ്കല്‍പ്പികമായ ശാസ്ത്രീയ ആഖ്യാനമാണ.് 12 വര്‍ഷമായി പിതാവിനെ നഷ്ടപ്പെട്ട ജെയ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് രചന.
സാക്‌സണ്‍ എന്ന ഫ്യൂച്ചറിസ്റ്റ് നഗരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകം. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫ്യൂച്ചറിസ്റ്റ് നഗരമാണ് സാക്‌സണ്‍. സാക്‌സണില്‍ താമസിക്കുന്ന ഒരു സാധാരണ പയ്യനെ ചുറ്റപ്പറ്റിയാണ് കഥ പരോഗമിക്കുന്നത്. കശ്യപിന്റെ ആദ്യ പുസ്തകമാണ് ഇത്. പുസ്തകത്തിന്റെ പ്രകാശനം കോട്ടയം കുമ്മണ്ണൂരില്‍ നടന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള നിര്‍വ്വഹിച്ചു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എഎന്നിവര്‍ പങ്കെടുത്തു. മെല്‍ബണില്‍ താമസിക്കുന്ന ശ്രീകുമാര്‍ ബിസിനസ്സുകാരനാണ്. ഭാര്യ ശ്രീജ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നു. രണ്ടാമത്തെ മകന്‍ കൗശിക്.