കോതമംഗലം: കോതമംഗലത്ത് ഡി വൈ എഫ് ഐ നേതാവിനു നേരെ ആസിഡ് ആക്രമണം. സംഘടനയുടെ
കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒമ്പതോടെ രാമല്ലൂരിലെ തന്റെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന പയസിനെ തടഞ്ഞുനിര്‍ത്തി അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു. വീടിനു സമീപത്തുവച്ചായിരുന്നു അക്രമം.
ദേഹത്താകെ ഗുരുതരമായി പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധര്‍മഗിരി ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.