
തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗത്തിൽ പൊതു അഭിപ്രായം. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. വാരാന്ത്യ നിയന്ത്രണം തുടരും. ശനി ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരും.
കടകൾ രാത്രി 7 .30 ന് തന്നെ അടയ്ക്കണം.
വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദപ്രകടനം വേണ്ടെന്നും ധാരണയായി. രാഷ്ട്രീയ പാർട്ടികളോട് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു.