തിരുവല്ല മല്ലപ്പള്ളിക്ക് സമീപം ലോക്ഡൗണിന്‍റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. ഹാഷിഷ് ഓയിലിന്‍റെ ഒഴിഞ്ഞ കുപ്പികളും കഞ്ചാവ് ചുരുട്ടിവലിക്കുന്നതിനുള്ള പേപ്പറുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മല്ലപ്പള്ളി കീഴ്വായ്പൂര് സ്റ്റേഷനു സമീപം മഠത്തില്‍ അര്‍ജുന്‍ ആണ് പിടിയിലായത്. 24 വയസുള്ള ഇയാള്‍ കീഴ്വായ്പൂര്‍ സ്റ്റോര്‍മുക്കിന് സമീപം ബൈക്കില്‍ സഞ്ചരിച്ചാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ കുപ്പികളും കഞ്ചാവ് ചുരുട്ടിവലിക്കുന്നതിന് ഉപോയഗിക്കുന്ന പേപ്പറുകളും കാല്‍കിലോ കഞ്ചാവും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ .നിശാന്തിനിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ലഹരി വില്‍പന തടയുന്നതിന് വ്യാപകമായ അന്വേഷണം പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് .ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍പരിധിയില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവ് ആര്‍.നിശാന്തിനിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച സംഘത്തിന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പ് പ്രദീപ്കുമാറാണ് നേതൃത്വം നല്‍കുന്നത്. കീഴ്വായ്പൂര് എസ്എച്ച്ഒ സഞ്ജയ് കുമാര്‍, എസ്ഐ ശ്യാം, പ്രത്യേക സ്ക്വാഡിലെ എസ്ഐ വില്‍സന്‍, എഎസ്ഐ അജികുമാര്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.