തിരുവനന്തപുരം: തിരുവനന്തപുത്ത് ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഛത്തീസ്ഗഢ് സ്വദേശി കുശാല്‍ സിംഗ് മറാബിയെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സീതാഭായിയെയും മകന്‍ അരുണ്‍ സിംഗിനെയുമാണ് ഇയാള്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് പോത്തന്‍കോട് പൂലന്തറയിലെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം. വെട്ടേറ്റ് കൈ തൂങ്ങിയ നിലയിലാണ് സീതാഭായിയെ അയല്‍ക്കാര്‍ കണ്ടത്. ഇവര്‍ക്കും മകന്‍ അരുണിനും തലയ്ക്ക് ഗുരുതര പരിക്കുണ്ട്. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് കുശാല്‍ സിംഗും കുടുംബവും കേരളത്തിലെത്തിയത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.