സംസ്ഥാനത്ത് വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; അഞ്ചരലക്ഷം ഡോസ് വാക്സീന്‍ എത്തി






തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. അഞ്ചരലക്ഷം കോവിഷീല്‍ഡ് വാക്സീൻ കേരളത്തിൽ എത്തി. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം, കൊച്ചി , കോഴിക്കോട് മേഖലകൾക്ക് ആയി ഒന്നര ലക്ഷം വീതം വാക്സീനും ആണ് എത്തിയത്. ഇന്നുമുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കും .

ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് മാത്രമാകും വാക്സീൻ. സ്പോട്ട് രജിസ്‌ട്രേഷൻ പൂർണ്ണമായും നിർത്തി. കോവിഷീൽഡ്, കോവാക്സീൻ കിട്ടുന്ന കേന്ദ്രങ്ങളെ കുറിച്ച് അതത് ജില്ലാ ഭരണകൂടങ്ങൾ അറിയിപ്പ് നൽകും . രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവരും രജിസ്റ്റര് ചെയ്തു വേണം വരാൻ.


Previous Post Next Post