തൃശൂർ പൂരത്തിന് സമാരംഭമായി.




തൃശ്ശൂർ: തൃശൂർ പൂരത്തിന് സമാരംഭമായി. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൂരം നടക്കുന്നത്. ഏഴ് മണിയോടെ കണിമംഗലം
ശാസ്താവ് എഴുന്നള്ളി തെക്കേ ഗോപുര നടയിൽ കൂടി വടക്കുംനാഥ സന്നിധിയിൽ എത്തി പൂരത്തെ വിളിച്ചുണർത്തി, പിന്നീട് പടിഞ്ഞാറെ ഗോപുരത്തിൽ കൂടി പുറത്തേക്ക് എഴുന്നള്ളി.  പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി.

ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദേശം. 

തേക്കിൻകാട് മൈതാനി കർശന പോലീസ് നിയന്ത്രനത്തിൽ ആണ്. 2000 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ പ്രതീകാത്മകമായാണ് നടത്തുന്നത്.


Previous Post Next Post