യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് തകരാര്‍; പനങ്ങാട് ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്




പ്രമുഖ വ്യവസായി എംഎ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. എറണാകുളം പനങ്ങാടുള്ള ചതുപ്പ് നിലത്തിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയേയും ഭാര്യയേയും ഉടനടി ആഈശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും സുരക്ഷിതരാണെന്നാണ് വിവരം. സേഫ് ലാന്റിംഗായിരുന്നുവെന്നും പൈലറ്റുമാര്‍ ഉള്‍പ്പെടെ ആര്‍ക്കും പരുക്കുകള്‍ ഒന്നുമില്ലെന്നുമാണ് വിവരം.

പൊലീസും അഗ്നിശമനസേനയും ഹെലികോപ്റ്റര്‍ ഇറക്കിയുടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയിരുന്നു. ജനവാസകേന്ദ്രത്തിന് മുകളില്‍ വെച്ചാണ് യന്ത്രത്തകരാറുണ്ടായത്. കെട്ടിടങ്ങളും വ്യവസായശാലകളും ഹൈവേയുമുള്ള പ്രദേശത്തുവെച്ചാണ് അപകടം തിരിച്ചറിഞ്ഞത്. പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ട് ചതുപ്പിലേക്ക് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി.
أحدث أقدم