വടി കൊണ്ടുള്ള അടിയില്‍ കൈ പൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാർ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടാകുന്നത്.
മാസ്‌ക് ധരിക്കാതെ സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ ജീവനക്കാരന്‍ വടി കൊണ്ട് തല്ലുകയായിരുന്നു.
തുടരെയുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിച്ച യാത്രക്കാരന്‍ അവിടെതന്നെ കിടക്കുന്നതും വീഡിയോയിലുണ്ട്.
ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തമിഴ്‌നാട് സ്വദേശിയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് സംശയിക്കുന്നത്.
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അങ്കമാലി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.