തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു. പാറശ്ശാല കുഴിഞ്ഞാംവിള സ്വദേശിനി മീനയാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി രാത്രി തന്നെ പാറശ്ശാല പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
മദ്യപിക്കാൻ പണം നൽകാത്തതിനാലാണ് അമ്മയെ വെട്ടിയതെന്നും ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നെന്നും മക്കൾ പറയുന്നു.
മുഖത്തും കഴുത്തിലുമുൾപ്പെടെ ഗുരുതര പരിക്കേറ്റ മീനയെ ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.