പാമ്പാടി : കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുമ്പോഴും പാമ്പാടിയിലെ ചില പോസ്റ്റോറ്റസുകളിൽ സാനിറ്റെസ് സംവിധാനങ്ങൾ ഇല്ല പേരിന് ഒരു ബക്കറ്റും വെള്ളവും വെച്ചാണ് ഇവിടെ കോവിഡ് പ്രതിരോധം കണ്ടെയ്മെൻ്റ് സോണുകളിൽ കത്തുകളും മറ്റ് അറിയിപ്പുകളും എത്തിക്കുന്ന പോസ്റ്റ്മാൻന്മാർക്ക് സുരക്ഷാ ഉപകരങ്ങളുടെ കുറവ് എടുത്ത് പറയേണ്ടതാണ് പാമ്പാടിയിലെ മിക്ക പോസ്റ്റോഫീസിലും ഇതാണ് അവസ്ഥ പാമ്പാടിക്കാരൻ ന്യൂസ് റിപ്പോർട്ടർന്മാരുടെ അന്വേഷണത്തിൽ പാമ്പാടിയിലെ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ജോലി എടുക്കുന്ന മിക്കവർക്കും ഇതുവരെ വാക്സിൻ ലഭ്യമായിട്ടില്ല എന്നറിയുവാൻ സാധിച്ചു പൊതു ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴുകുന്ന ഇവർക്ക് വാക്സിൻ കിട്ടാത്തതിനാൽ ഇവരും ജോലി ചെയ്യുന്നത് കനത്ത ആശങ്കയിലാണ് .
സൗത്ത് പാമ്പാടി പോസ്റ്റ് ആഫീസിൻ്റെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്
പാമ്പാടി പോസ്റ്റ് ഓഫീസിന് ബോർഡ് ഉണ്ടെങ്കിലും ഏതെങ്കിലും കണിയാനെക്കൊണ്ട് കവടി നിരത്തി നോക്കിച്ചാലേ ബോഡ് കാണാൻ പറ്റൂ കാരണം ബോർഡ് വച്ചിരിക്കുന്നത് വളരെ ഉയരത്തിലും ആവശ്യക്കാർക്ക് കാണാൻ സാധിക്കാത്ത വിധത്തിലുമാണ് ഇതിനൊക്കെ എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു