കാഞ്ഞിരപ്പള്ളിയിൽ രണ്ടു യുവാക്കൾക്ക് ഇടിമിന്നലേറ്റു



കാഞ്ഞിരപ്പള്ളി ചേപ്പുംപാറയിൽ വീട്ടുമുറ്റത്തിരുന്ന രണ്ട് യുവാക്കൾക്ക് ഇടിമിന്നലേറ്റു. 

ചേപ്പുംപാറ സ്വദേശികളായ പുരയിടത്തിൽ അരുൺ (30), കൈതമറ്റത്തിൽ അഖിൽ (28) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post