പൂരം കാണണമോ? രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കണം



തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് കൂടുതല്‍ നിബന്ധനയുമായി സര്‍ക്കാര്‍. രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പൂരത്തില്‍ പങ്കെടുക്കാന്‍ അനുമതി. 
രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

നേരത്തെ ഒറ്റ ഡോസ് മതിയെന്നായിരുന്നു നിര്‍ദ്ദേശം. അതേ സമയം കര്‍ശന നിബന്ധനയെങ്കില്‍ പൂരം നടത്തിപ്പ് പ്രയാസമാകുമെന്നും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു


أحدث أقدم