പാമ്പാടി ആലാമ്പള്ളിയിൽ രോഗിയുമായി വന്ന ആമ്പുലൻസും കാറും കൂട്ടിയിടിച്ചു


പാമ്പാടി : ആലാമ്പള്ളി കവലയിൽ രാത്രി ഒൻപത് മണിയോട് കൂടിയായിരുന്നു അപകടം കോയമ്പത്തൂരിൽ നിന്നും രോഗിയുമായി വന്ന തമിഴ് നാട് രജിട്രേഷൻ ഉള്ള  ആമ്പുലൻസ് കറുകച്ചാൽ റോഡിലേയ്ക്ക് തിരിയുന്ന സമയത്ത്  തൊട്ടുപുറകെ വന്ന കാർ ആമ്പുലൻസിന് പുറകിൽ ഇടിക്കുകയായിരുന്നു


 കാർ കുമളി അണക്കര സ്വദേശിയുടെയാണ് ഇവർക്ക് നിസാര പരുക്കുകൾ ഉണ്ട് ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  ആലാമ്പള്ളി കവലയിൽ ഇപ്പോൾ അപകടങ്ങൾ സ്ഥിരമാകുന്നു അധികാരികൾ ഈ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
أحدث أقدم