നീലേശ്വരം പരപ്പച്ചാൽ പുഴയിൽ ഒരു കുടുംബത്തിലെ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു




നീലേശ്വരം : വിഷു ദിനത്തിൽ നീലേശ്വരം പരപ്പച്ചാൽ പുഴയിൽ ഒരു കുടുംബത്തിലെ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ യുവാക്കളാണ് പരപ്പച്ചാൽ പുഴയിൽ മുങ്ങി മരിച്ചത്. രണ്ട് പേരും സഹോദരന്മാരുടെ മക്കളാണ്.
കാവുന്തലയിലെ ശ്രാകത്തിൽ റെജിയുടെ മകൻ ആൽബിൻ (15) റെജി, ശ്രാകത്തിൽ തോമസിന്റെ മകൻ ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്. 
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരണം സംഭവിച്ചു.


Previous Post Next Post