ഇന്ന് കേരളത്തിൽ വ്യാപകമായ കാറ്റിനും ഇടിയോടുകൂടിയ മഴക്കും സാധ്യത.

ഇന്ന് കേരളത്തിൽ വ്യാപകമായ കാറ്റിനും ഇടിയോടുകൂടിയ മഴക്കും സാധ്യത.

തെക്കേ ഇന്ത്യക്കു മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി (Cyclonic Circulation )യുടെ സ്വാധീനം മൂലം അടുത്ത 5 ദിവസം കൂടി വേനൽ മഴ തുടരാൻ സാധ്യത.

ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നോർത്ത് പറവൂരിൽ. 76.5മിമീ. കൂടുതൽ മഴ ലഭിച്ച മറ്റു പ്രദേശങ്ങൾ.
അങ്ങാടിപ്പുറം: 65.1 മിമീ
പുനലൂർ : 59 മിമീ
എറണാകുളം സൗത്ത് :51മിമീ

മാർച്ച്‌ 1 മുതൽ മെയ്‌ 31 വരെ നീണ്ടു നിൽക്കുന്ന വേനൽമഴ സീസണിൽ ഇന്നു വരെ കേരളത്തിൽ ലഭിച്ചത് 10% അധിക മഴ.66.4 മിമീ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 73.2 മിമീ

8 ജില്ലകളിൽ ശരാശരി ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ ലഭിച്ചപ്പോൾ 6 ജില്ലകളിൽ ഇതുവരെ ശരാശരിയെക്കാൾ മഴ കുറഞ്ഞു.

കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. ഇതുവരെ 220.4 മിമീ. കുറവ് മലപ്പുറത്ത്.26.9 മിമീ മാത്രം.

Previous Post Next Post