ജി. സുധാകരന്‍ മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാം; തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയെന്ന് പരാതി നല്‍കിയ യുവതി.



ജി. സുധാകരന്‍ മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാം; തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയെന്ന് പരാതി നല്‍കിയ യുവതി.

സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മന്ത്രി ജി. സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെങ്കില്‍ മന്ത്രി മാപ്പ് പറയണമെന്ന് പരാതി നല്‍കിയ യുവതി. 

മന്ത്രി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്നും തനിക്കും കുടുംബത്തിനും ജീവന് വരെ ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ മന്ത്രി പിരിച്ചുവിട്ടത് ജാതീയമായ ദുരഭിമാനം മൂലമാണെന്നും മാസങ്ങളായി മന്ത്രി പരസ്യമായി തങ്ങളെ അപമാനിക്കുന്നുവെന്നും യുവതി പറഞ്ഞു.

 വിഷയത്തില്‍ പോലീസ് കേസ് എടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണെന്നും തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി പറഞ്ഞു.

നേരത്തെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ജി. സുധാകരനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതി നല്‍കിയത്.

Previous Post Next Post