കൊവിഡ് രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദി : മദ്രാസ് ഹൈക്കോടതി



തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ട വിധത്തിൽ പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ചട്ടങ്ങൾ ലംഘിച്ച് റാലികൾ നടത്തിയ രാഷ്ട്രീയ പാർട്ടികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെണ്ണൽ എങ്ങനെ നടത്താമെന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ ബ്ലൂപ്രിന്റ് നൽകിയില്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ ഉത്തരവിടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.


Previous Post Next Post