തൃശൂര്‍: കേരള പോലീസ് അക്കാദമിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് പണ തട്ടിപ്പ് നടത്തുന്നതായി പോലീസിന് വിവരം. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുരുതെന്ന് പോലീസ് അറിയിച്ചു. പോലീസ് അക്കാദമി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഫോമുകള്‍ ലഭ്യമാണെന്ന അറിയിപ്പോടെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. പോലീസ് അക്കാദമിയുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളെല്ലാം തികച്ചും സൗജന്യമാണെന്നും ഇത്തരം വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ കബളിപ്പിക്കപ്പെടരുതെന്നും പോലീസ് അറിയിച്ചു.
പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന ധാരണയില്‍ പലരും സൈറ്റില്‍ കയറി പണമൊടുക്കി അപേക്ഷിച്ചതായാണ് വിവരം. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെബ്‌സൈറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. നേരത്തെ അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു.