തൃശ്ശൂർ : കൊടകരയിൽ പണം കവർച്ച ചെയ്ത സംഭവവുമായി ബിജെപിയെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതിന് പിന്നിൽ സി.പി.എം ഗൂഡാലോചനയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു.
ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല. പാർട്ടിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളാണ്. തെരെഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നത് പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരെഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപിയെന്നും ജില്ലാ പ്രസിഡൻറ് കെ കെ അനീഷ് കുമാർ.
ഈ വസ്തുതകൾക്ക് വിരുദ്ധമായി ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. തെരെഞ്ഞെടുപ്പിൽ കണക്കില്ലാത്ത പണം ഒഴുക്കി ധൂർത്ത് കാണിച്ചത് സിപിഎമ്മും കോൺഗ്രസ്സും ആണ്. ഇതിനെക്കുറിച്ചാണ് പോലീസും തെരെഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിക്കേണ്ടത്. ഇല്ലാത്ത കഥകൾ ആരോപിച്ച് ബിജെപിയേയും പാർട്ടി നേതാക്കളേയും അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന സി.പി.എം നേതാക്കൾക്കെതിരെയും അതേറ്റ് പിടിച്ച് വാർത്തകൾ സൃഷ്ടിക്കുന്ന കോൺഗ്രസ്സ് നേതാക്കൾക്കും ചില മാധ്യമ പ്രവർത്തകർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു.
കുഴൽപ്പണ തട്ടിപ്പ്:7 പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഓൺലൈൻ ആയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുക
പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലീസ് വിലയിരുത്തൽ.
കുഴൽപ്പണ ഇടപാടിലും, മറ്റു നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാ ണിവരെന്നും പോലീസ്.