15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കടലിൽ കാണാതായി




കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
മെയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെകുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അജ്മീര്‍ എന്ന ബോട്ടാണ് കാണാതായത്.
അതേസമയം അഞ്ചാം തിയ്യതി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായെന്നും ഇതിലെ 15 തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
ഇരുബോട്ടുകളിലുമായി 30 തൊഴിലാളികളുണ്ട്. മുഴുവന്‍ തൊഴിലാളികളും തമിഴ്‌നാട് സ്വദേശികളാണ്.


Previous Post Next Post