24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ് തയ്യാറെടുപ്പ് നടത്തുന്നത്.20 ന് ടക്കുന്ന ആദ്യ മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം വിളിക്കാൻ തീയതിയും പ്രോട്ടേം സ്‌പീക്കറെയും തീരുമാനിക്കും.
തുടർന്ന്, ഗവർണർക്ക് ശുപാർശ കൈമാറും. അതോടെയാണ് സഭ വിളിച്ചുചേർക്കാൻ ഗവർണർ ഉത്തരവിറക്കുക. ഇതിനുപിന്നാലെ നിയമസഭാ സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ടവർക്ക് രേഖാമൂലം വിവരം നൽകും.ആദ്യദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും രണ്ടാംദിവസം സ്‌പീക്കർ തെരഞ്ഞെടുപ്പുമാകും. ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ് ഒരുമാസം കഴിഞ്ഞാകും.