ടൗട്ടെ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കാലവർഷം മേയ് 31 ന് ആരംഭിക്കുമെന്ന് ഐഎംഡി വ്യക്തമാക്കി.
കാലാവസ്ഥാ കേന്ദ്രത്തിൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്ന് 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ 8.71 സെമീ മഴ ലഭിച്ചു.
സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിൽ 20 സെമീ കൂടുതൽ മഴ കിട്ടി.
വടകര: 23.34 സെമീ
കക്കയം: 21.6
വൈത്തിരി: 21.0
കലാവർഷത്തിന് മുന്നോടിയായ പ്രീ മൺസൂൺ (മാർച്ച് 1 മുതൽ മേയ് 31) കാലത്ത് ഇതുവരെ 52.41 സെമീ മഴ ലഭിച്ചു. ലഭിക്കേണ്ടതിനേക്കാൾ 130% അധികം.
*പത്തനംതിട്ട ജില്ലയാണ് വേനൽ മഴയിൽ മുന്നിട്ടു നിൽക്കുന്നത്. ഇന്നു രാവിലെ വരെ 97.23 സെമീ മഴ.* രണ്ടാം സ്ഥാനം കോട്ടയത്തിനും. ലഭിച്ചത് 74.86 സെമീ.
മഴക്കണക്ക് കോട്ടയം
(കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത്)
കോട്ടയം ജില്ല: 6.97 സെമീ
കോഴ: 9.32
വൈക്കം: 9.07
കുമരകം: 6.26
കാഞ്ഞിരപ്പള്ളി: 6.2
പൂഞ്ഞാർ: 4.4
കോട്ടയം: 4.22.