ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു, രണ്ട് പേർക്ക് പരുക്കേറ്റു



ഇടുക്കി: അടിമാലിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരക്കെട്ടൻകുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണു മരിച്ചത്. അടിമാലി പഞ്ചായത്ത് മുൻ അംഗം ബാബു ഉലകനും ഭാര്യയ്ക്കും മിന്നലിൽ പരുക്കേറ്റു.

മരോട്ടിച്ചാൽ വനമേഖലയിൽ ആണ് സംഭവം എന്നാണ് റിപ്പോർട്ട്. തേൻ ശേഖരിക്കാനാണ് ദമ്പതിമാർ ഉൾപ്പെട്ട സംഘം വനത്തിനുള്ളിൽ പോയത്. അവിടെ വച്ചാണ് മിന്നലേറ്റ് അപകടം ഉണ്ടായത്.ബാബു ഉലഹന്നാനും ഭാര്യക്കും കാലിലാണ് പൊള്ളലേറ്റത്.


Previous Post Next Post