പാമ്പാടി : തൻ്റെ സഹജീവികളെ ജാതി ,മത , വർഗ്ഗ വ്യത്യാസത്തിന് അതീതമായി സ്നേഹിക്കാനും സഹായിക്കുവാനും ക്രിസ്തുവിൻ്റെ പാത പിൻ തുടരുന്ന ഒരു വൈദികൻ്റെ ഫേസ്ബുക്ക് പോസ്റ്റും ഒപ്പം പ്രവർത്തിയും വൈറലാകുന്നു
നാട്ടുകാർ സ്നേഹത്തോടെ കടും ഭാഗം അച്ചൻ എന്ന് വിളിക്കുന്ന കുര്യാക്കോസ് പി സി കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു
പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം വാഗ്ദ്ധാനം ചെയ്തു കൊണ്ടുള്ള പോസ്റ്റായിരുന്നു അത്
അച്ചൻ്റെ പോസ്റ്റ് 👇
കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്നു. പാമ്പാടിയിലോ, പരിസരപ്രദേസങ്ങളിലോ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക.. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ..മെഡിസിൻ.. എന്താവശ്യമുണ്ടെങ്കിലും വിളിക്കുക... എത്തിച്ചു തരാം.... ഏതെങ്കിലും വീടുകളിൽ കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആരെങ്കിലും നിങ്ങളുടെ അറിവിൽ
ഉണ്ടെങ്കിൽ ദയവായി അറിയിക്കുക എന്ത് സഹായങ്ങൾ വേണമെങ്കിലും അവർക്കു ചെയ്തു കൊടുക്കാം.... സ്നേഹപൂർവം
കടവുംഭാഗം അച്ചൻ 7012727070
പാമ്പാടി പൊത്തൻ പുറം സെൻ്റ് ഇഗ്നേഷ്യസ് യാക്കോബായ ചർച്ചിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി സേവനം അനുഷ്ഠിച്ച് വരുന്നു
അച്ചൻ പൊത്തൻപുറം സ്വദേശിയാണ് കൂടാതെ അച്ചൻ്റെ നേതൃത്തത്തിൽ ഭിന്നശേഷി ഉള്ള കുട്ടികൾക്കായി
ബ്ലോസംവാലി എന്ന സ്ഥാപനവും പ്രവർത്തിക്കുന്നു സിംഗപ്പൂർ ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് തികഞ്ഞ ഒരു കലാകാരനും കൂടിയാണ്
ഫാ : കുര്യക്കോസ് P C
മമ്മൂട്ടിക്കൊപ്പം സിനിമയിലും വേഷം ചെയ്തിട്ടുണ്ട്