കോ​വി​ഡ് ബാ​ധി​ച്ച ദ​മ്പതിക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി





തൃശൂർ : മു​ള​ങ്കു​ന്ന​ത്തു​കാ​വ് കോ​ഞ്ചി​റ റോ​ഡി​ൽ പ​ണ്ടേ​രി​പ്പ​റ​ന്പി​ൽ ഗ​ണേ​ശ​ൻ (57) ഭാ​ര്യ സു​മ​തി (53) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.  മൂ​ന്നു വ​ർ​ഷ​മാ​യി ഇവർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഏ​പ്രി​ൽ 28-നാ​ണ് ഇ​രു​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​ർ വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​ന്നു രാ​വി​ലെ അ​ച്ഛ​നും അ​മ്മ​യും ഉ​ണ​രാ​ത്ത​ത് മൂ​ലം മ​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ അ​ബോ​ധ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


Previous Post Next Post