കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലാണ് കോടികൾ ചിലവഴിച്ച് നിർമ്മാണം പൂർത്തിയായ ഓക്സിജൻ പ്ലാൻ്റ് പ്രവർത്തിപ്പിച്ച് തുടങ്ങാൻ അധികൃതർ തയാറാകാത്തത്.
സർക്കാർ കോവിഡ് പ്രതിരോധത്തിൽ കർശന നിലപാടുകളും ഓക്സിജൻ ചലഞ്ച് ഉൾപ്പെടെ നടത്തുമ്പോഴുമാണ് മെഡിക്കൽ കോളേജിൽ പണി പൂർത്തിയാക്കി ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ ഓക്സിജൻ പ്ലാൻ്റ് നോക്കുകുത്തിയായി നിർത്തിയിരിക്കുന്നത്.
പ്ലാൻ്റ് പ്രവർത്തിപ്പിച്ച് തുടങ്ങാൻ വൈകുന്നത് ആർക്കുവേണ്ടി ആണെന്ന ചോദ്യമാണ് ഇപ്പോൾ ജനങ്ങളിൽ നിന്നും ഉയരുന്നത്.
അമേരിക്കയിൽ നിന്നും 2 .75 കോടി മുടക്കി ഇറക്കുമതി ചെയ്ത യന്ത്രങ്ങളാണ് പ്ലാൻ്റിൽ സജ്ജമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഈ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നടക്കേണ്ടതായിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതോടെ പ്ലാൻറ് ഉദ്ഘാടനം പുതിയ മന്ത്രിമാർ അധികാരം ഏറ്റ ശേഷം
മതിയെന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തുകയായിരുന്നു എന്നാണ് അനൗദ്യോഗിക വിവരം.
20 ന് പുതിയ മന്ത്രിസഭ നിലവിൽ വന്നശേഷം അടിയന്തിര സാഹചര്യത്തിൽ നൽകേണ്ട ഓക്സിജൻ കൊടുത്താൽ മതിയെന്നാണോ തീരുമാനം... സമൂഹ മാധ്യമങ്ങളിലും ഈ ചോദ്യം ഉയർന്നു തുടങ്ങിക്കഴിഞ്ഞു.
ഇത് ശരിവയ്ക്കുന്ന രീതിയിൽ ജന്മഭൂമി ദിനപ്പത്രത്തിലും മറ്റ് ചില ഓൺലൈൻ പോർട്ടൽസിലും വാർത്തകൾ വന്നിരുന്നു.