ഓടികൊണ്ടിരുന്ന ട്രെയിനിൽ മുളംതുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ ആക്രമണം നടത്തിയ പ്രതി പിടിയിലായതായി സൂചന.
പത്തനംതിട്ട ജില്ലയിലെ മണിയാർ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് പിടിയിലായതെന്നാണ് അറിയുന്നത്. ചിറ്റാർ പൊലീസ് ആണ് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ഏപ്രിൽ 28 നാണ് പുനലൂർ പാസഞ്ചറിൽ യുവതിയെ കത്തികാട്ടി ഭയപ്പെടുത്തിയ ശേഷം അജ്ഞാതൻ കവർച്ച നടത്തി രക്ഷപ്പെട്ടത്.