ചെന്നൈ: കോവിഡ് ബാധിച്ച് പാമ്പാടി സ്വദേശിയായ വൈദികൻ വെല്ലൂരിൽ മരിച്ചു.
വെല്ലൂർ ബെദസ്ത മിഷൻ സി എസ് ഐ പള്ളി വികാരി ഫാ. വി.ജെ. ബിജു (46) ആണ് മരിച്ചത്.
കോട്ടയം പാമ്പാടി വരിക്കാനിൽ റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ ജോണിന്റെ മകനാണ്. ദീർഘനാളായി വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചുമതലക്കാരിൽ ഒരാളായി പ്രവർത്തീച്ചു വരികയായിരുന്നു.
കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.