മീനടം : പിറന്ന നാട്ടിൽ കോവിഡ് പടരുന്ന വാർത്ത വിദേശത്തുള്ള മീനടംകാർക്ക് കേവലം ഫോർവേർഡ് മെസ്സേജുകൾ മാത്രമായിരുന്നില്ല. കോവിഡ് എന്ന മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരിൽ തങ്ങളുടെ സഹോദരങ്ങളുടെ മുഖമാണ് അവർ കണ്ടത്. അക്കൂട്ടത്തിൽ കൂടെ പഠിച്ചവർ, മീനടത്തെ ചെമ്മൺ പാതയിൽ ഒരുമിച്ച് പന്ത് കളിച്ചവർ തുടങ്ങി പല സുഹൃത്തുക്കൾ ഉൾപ്പെടും.
പലരുടെയും നില വളരെ വിഷമത്തിലാണെന്നുള്ള വിവരങ്ങൾ അവരെ അസ്വതസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. മീനടം പ്രവാസി അസോസിയേഷന്റെ വാട്സ്ൻ ആപ്പ് കൂട്ടായ്മായിലേക്ക് സ്വന്തം നാടിനെ കുറിച്ചുള്ള വ്യാകുലതകൾ അംഗങ്ങൾ പങ്കുവച്ചതോടുകൂടി കാര്യങ്ങൾ മിന്നൽ വേഗത്തിൽ ക്രമീകരിക്കുകയായിരുന്നു.
അസോസിയേഷൻ ഭാരവാഹികൾ മീനടം പഞ്ചായത്ത് ഭരണ സമിതിയുമായി ബന്ധെപ്പെട്ടു. ഓരോ പ്രദേശത്തെയും കാര്യങ്ങൾ ചോദിച്ച് അറിയുകയും . മുന്ഗണന ക്രമം ഒന്നും നോക്കാതെ പ്രയാസ അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും സഹായം എത്തിക്കുവാൻ ക്രമീകരണം നടത്തുകയായിരുന്നു . ഇക്കാര്യത്തിൽ മീനടം ഗ്രാമ പഞ്ചായത്ത് മെമ്പറന്മാർ സാഹചര്യത്തിന് അനുസരിച്ച് ഉയർന്ന് പ്രവർത്തിച്ചു എന്ന് വേണം പറയാൻ. ഓരോ മെമ്പറന്മാരും അവരവരുടെ വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെ ആണെന്ന് കൃത്യമായി അറിയാവുന്നവർ ആയിരുന്നു. പ്രവാസി അസോസിയേഷന്റെ ഭക്ഷ്യ കിറ്റിനോടൊപ്പം ആവശ്യമുളളവർക്ക് അത്യാവശ്യ മരുന്നുകൾ കൂടി നൽകുവാനുള്ള ക്രമീകരണങ്ങളാണ് അവർ ചെയ്തത്. മീനടം ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 , 3 , 4 , 7, 8 , 9 , 11 എന്നീ വാർഡുകളിലെ കോവിഡ് ബാധിതരുടെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റും മരുന്നും എത്തിക്കാൻ സംഘടയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.
മീനടത്തെ കലാ കായിക സാസ്കാരിക സാമൂഹ്യ വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുന്ന സംഘടനയാണ് മീനടം പ്രവാസി അസോസിയേഷൻ .
ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അസോസിയേഷൻ എപ്പോഴും കൂടെയുണ്ടാവും. 'മീനടോത്സവം 2020' എന്ന നാടൻ പന്തുകളി മത്സരം മീനടം ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് മീനടം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കാലഘട്ടത്തിൽ ഓൺലൈൻ നാടൻ പന്തുകളിൽ മത്സരം സംഘടിപ്പിക്കാനും മീനടം പ്രവാസി അസോസിയേഷൻ മുന്നോട്ട് വന്നു. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഡിജിറ്റൽ സൗകര്യങ്ങളും സേവനങ്ങളും നൽകുവാൻ മീനടം പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ MPA കൺസൾട്ടൻസി എന്ന സ്ഥാപനം മീനടം പഞ്ചായത്ത് ഓഫിസിന് സമീപം ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുകയാണ് .