ഇന്ന് രാത്രിയിൽ കൂടി മഴ പെയ്താൽ ഈ നെല്ലും വെള്ളത്തിലാവും
പാലക്കാട് കൊല്ലങ്കോട്ടുള്ള മില്ലിന് നെല്ല് എടുക്കാൻ
ജില്ലാ പാഡി ഓഫീസർ അനുമതി നൽകിയത് കഴിഞ്ഞ മാസം 25 നാണ്.
എന്നാൽ വെറും രണ്ട് ലോഡ് മാത്രമാണ് അവർ ഇതുവരെ കയറ്റി കൊണ്ടു പോയത്.
മില്ലുകാർ ബോധപൂർവ്വമായ കാലതാമസം വരുത്തുകയായിരുന്നു എന്നാണ് കർഷകരുടെ ആക്ഷേപം.
ശക്തിമായ മഴയിൽ നെല്ല് നശിച്ചാൽ ഇവരുടെ സ്വപ്നങ്ങളാകും തകരുക.